മണ്ണാര്‍ക്കാട് : രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ. പരിശോധിക്കണമെന്ന പരാമര്‍ശം നട ത്തിയ പി.വി.അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ ലഭിച്ച പരാതിയില്‍ കേസെടുത്ത് അ ന്വേഷണം നടത്താന്‍ പൊലിസിന് കോടതിയുടെ നിര്‍ദേശം. മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച് നാട്ടുകല്‍ എസ്.എച്ച്.ഒയ്ക്ക് നിര്‍ദേശം നല്‍കിയത്. എറണാകുളം സ്വദേശിയായ അഡ്വ. എം.ബൈജു നോയല്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. വിവാദപരാമര്‍ശം സംബന്ധിച്ച് പരാതിക്കാരന്‍ നാട്ടുകല്‍ പൊലിസിലും പാലക്കാട് പൊലിസ് മേധാവിയ്ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മണ്ണാര്‍ക്കാട് കോ ടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. എടത്തനാട്ടുകരയില്‍ നടന്ന എല്‍.ഡി. എഫ്. തെരഞ്ഞെടുപ്പ് റാലിക്കിടെയാണ്എം .എല്‍.എ. പരാമര്‍ശം നടത്തിയത്. ഇതി നെതിരെ നിരവധി പരാതികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊ ലിസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി യാണ് ആദ്യമായി അന്വേഷണത്തിന് ഉത്തരവിടുന്നത്.