മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ 128 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഈ ബൂത്തു കളിലേക്ക് 71 മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കോങ്ങാട് മണ്ഡലത്തില്‍ ആറ്, മണ്ണാര്‍ക്കാട് 53, മലമ്പുഴ 28, ഷൊര്‍ണൂര്‍ എട്ട്, ഒറ്റപ്പാലം നാല്, പാലക്കാട് ഏഴ്, തരൂര്‍ 12, നെന്മാറ 10 വീതം ബൂത്തുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയിട്ടുള്ളത്. 58 മാവോയി സ്റ്റ് ഭീക്ഷണിയുള്ളതും 70 പ്രശ്നബാധിത ബൂത്തുകളുമായി ഇവയെ തിരിച്ചിട്ടുണ്ട്.
പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം
പോളിങ് ബൂത്തുകള്‍ കേന്ദ്രീകരിച്ച് വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. സിവി ല്‍ സ്റ്റേഷനില്‍ ഡി.ആര്‍.ഡി.എ ഹാളില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമില്‍ ബൂത്തുക ളില്‍ നിന്നുള്ള വെബ്കാസ്റ്റിങ് നിരീക്ഷിക്കും. ഒരു നിയമസഭാ മണ്ഡലത്തിന് രണ്ട് വീതം 28 ഉം രണ്ട് റിസര്‍വ് ടി.വികളും ഉള്‍പ്പടെ 30 ടെലിവിഷനുകളുമാണ് കണ്‍ട്രോള്‍ റൂമില്‍ സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ കലക്ടറുടെയും എ.ഡി.എമ്മിന്റേയും നേതൃത്വത്തില്‍ 30 സര്‍ക്കാര്‍ ജീവനക്കാരടങ്ങുന്ന സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. പോളിങ് ദിനത്തില്‍ രാവിലെ അഞ്ച് മുതല്‍ പോളിങ് അവസാനിച്ച് ബൂത്തിലെ പ്രവര്‍ ത്തനം അവസാനിക്കുന്നത് വരെ വെബ്കാസ്റ്റിങ് ഉണ്ടായിരിക്കും.
കമ്യൂണിക്കേഷന്‍ കണ്‍ട്രോള്‍ റൂം
പോളിങ് ദിനത്തില്‍ വരണാധികാരികളുടെ നേതൃത്വത്തില്‍ കമ്യൂണിക്കേഷന്‍ കണ്‍ ട്രോള്‍ റൂം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കും. 12 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ഓരോ മണിക്കൂറിലുമുള്ള പോളിങ് ശതമാനം യഥാസമയം അപ്ലോഡ് ചെയ്യുന്നത് ഉള്‍പ്പടെ ജില്ലയിലെ പോളിങുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങ ളും നിരീക്ഷിക്കും. കമ്യൂണിക്കേഷന്‍ കണ്‍ട്രോള്‍ റൂമിന് കീഴില്‍ എ.എസ്.ഡി ( ആ ബ്സെന്റീ, ഷിഫ്റ്റഡ്, ഡെഡ്)മോണിറ്ററിങ്, മീഡിയ, ഇ.വി.എം മോണിറ്ററിങ് കണ്‍ ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും.
എ.എസ്.ഡി മോണിറ്ററിങ് കണ്‍ട്രോള്‍ റൂം
തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി തയ്യാറാക്കിയ എ.എസ്.ഡി മോണിറ്റര്‍ ആപ്ലിക്കേഷനി ലൂടെ നിരീക്ഷിക്കും. ആപ്പിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് കലക്ടറേറ്റില്‍ ജില്ലാതല മോണിറ്ററിങ് സംവിധാനം പ്രവര്‍ത്തിക്കും. 15 പേരടങ്ങുന്ന സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ആപ്പിലൂടെ ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് രേഖപ്പെടുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാകും. പ്രിസൈഡിങ് ഓഫീസര്‍, ആദ്യ പോളിങ് ഓഫീസര്‍ എന്നിവര്‍ക്ക് മാത്രമാണ് ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നത്. വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ മാത്രമാണ് ആപ്പ് ഉപയോഗിക്കാനാകുന്നത്.
ഇ.വി.എം കണ്‍ട്രോള്‍ റൂം
ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ പോളിങ് ദിനത്തില്‍ മാറ്റുന്ന ഇവി. എമ്മുകളുടെ വിവരങ്ങള്‍, അവയുടെ മാറ്റിസ്ഥാപിക്കല്‍, സെക്ടര്‍ ഓഫീസര്‍മാര്‍ക്കും എ.ആര്‍.ഒമാര്‍ക്കും നല്‍കുന്ന നിര്‍ദേശങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കുന്നതിന് കല ക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇ.വി.എം മോണിറ്ററിങ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തി ക്കും. അഞ്ച് പേരടങ്ങുന്ന സംഘമാണ് മോണിറ്ററിങ് നടത്തുക.