കോട്ടോപ്പാടം: മണ്ണാര്‍ക്കാട് താലൂക്കിലെ കോട്ടോപ്പാടം – 2 വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി. തയ്യാറായ സര്‍വ്വേ റിക്കാര്‍ഡുകള്‍ ‘എന്റെ ഭൂമി’ പോര്‍ട്ടലിലും കോട്ടോപ്പാടം – 2 ക്യാമ്പ് ഓഫീസിലും, വില്ലേജ് ഓഫീസ് കോട്ടോപ്പാടം-2 ലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സര്‍വ്വേ റിക്കാര്‍ഡുകളില്‍ ആക്ഷേപമുള്ള പ ക്ഷം പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസങ്ങള്‍ക്കകം പാലക്കാട് റിസര്‍വ്വേ അസി സ്റ്റ ന്റ് ഡയറക്ടര്‍ക്ക് ഫോറം 160 ല്‍ നേരിട്ടോ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈ നായോ സമര്‍പ്പിക്കാം. നിശ്ചിത ദിവസങ്ങള്‍ക്കകം അപ്പീല്‍ സമര്‍പ്പിക്കാത്തപക്ഷം റീസര്‍വേ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയ ഉടമസ്ഥരുടെ പേരുവിവരം, അളവുകള്‍, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വ്വേ അതിരടയാളം നിയമ വകുപ്പ് (13 ) അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും. ഭൂഉടമസ്ഥര്‍ക്ക് https://enteboomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായോ ക്യാമ്പ് ഓഫീസില്‍ സജ്ജീകരി ച്ചിട്ടുള്ള സംവിധാനം വഴിയോ പരിശോധിക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!