മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് സബ്‌സ്‌റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലായി മേ ഖലയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടത് ജനത്തെ കടുത്തദുരിതത്തിലാക്കി. പൊ ള്ളുന്ന ചൂടില്‍ വീട്ടിലും സ്ഥാപനങ്ങള്‍ക്കുമകത്തും ഇരിക്കാന്‍ കഴിയാതെ ജനം പൊറു തിമുട്ടി. പ്രശ്‌നം പരിഹരിക്കാന്‍ അഹോരാത്രം പ്രയ്തനിച്ച് കെ.എസ്.ഇ.ബി. ജീവ നക്കാര്‍.
വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് വൈദ്യുതി മുടങ്ങിയത്. 11 കെ.വി. സബ്‌സ്റ്റേ ഷനിലെ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളും ഒരുമിച്ച് തകരാറിലാവുകയായിരുന്നു. ട്രാന്‍സ് ഫോര്‍മറില്‍ നിന്നും വൈദ്യുതി വിതരണം ചെയ്യുന്ന പാനലിലേക്കുള്ള നാല് പവര്‍ കേബിളുകള്‍ ഉരുകിനശിച്ചതാണ് ഇതിന് ഇടവരുത്തിയത്. ഓവര്‍ലോഡാണ് കാരണം. അതേസമയം വെന്തുരുകുന്ന ചൂടില്‍ വ്യാഴാഴ്ച രാത്രി തള്ളിനീക്കാന്‍ ജനം നന്നേപാടു പെട്ടു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ചൂടില്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. ചൂട് താങ്ങാനാകാതെ വന്നതോടെ വീടുകളില്‍ നിന്നും പുറത്തിറങ്ങി വീടിന്റെ മട്ടുപ്പാവില്‍ പാതിരാവരെ കഴിച്ചുകൂട്ടേണ്ടിയും വന്നു. കാഞ്ഞിരപ്പുഴ, തച്ചമ്പാറ, തെങ്കര, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലേയും മണ്ണാര്‍ക്കാട് നഗരസഭയിലേയും ഉള്‍പ്പടെ 45000 ഓളം ഉപഭോക്താക്കളാണ് വലഞ്ഞത്.
അതേസമയം ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലായതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരി ക്കാന്‍ കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് ഒരുദിവസം മുഴുവന്‍ ചെയ്യേണ്ടിയും വന്നു. ഒരു ട്രാന്‍സ്‌ഫോര്‍മറിലെ കേബിളുകള്‍ മാറ്റി ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ വൈദ്യു തി വിതരണത്തിന് സജ്ജമാക്കി. തുടര്‍ന്ന് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തി സബ്‌സ്റ്റേഷ ന്‍ പരിധിയില്‍ നിശ്ചിത സമയം ഇടവിട്ട് വൈദ്യുതി വിതരണം ചെയ്യുകയായിരുന്നു. ഇത് ചെറിയതോതില്‍ ആശ്വാസമായെങ്കിലും ചുട്ടുപൊള്ളുന്ന ചൂടില്‍ പകല്‍സമയത്ത് ജനം ബുദ്ധിമുട്ടിലായി. വൈദ്യുതി മുടക്കം ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള വ്യാപാരമേഖല യേയും പ്രതികൂലമായി ബാധിച്ചു. ഹോട്ടലുകളില്‍ ഫ്രീസറുകള്‍ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമായതിനാല്‍ ആയിരക്കണക്കിന് രൂപ ചെലവഴിച്ച് ഡീസല്‍ വാങ്ങി ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് പ്രതിസന്ധി തരണം ചെയ്തത്. ആശുപത്രികള്‍, ഓഫിസുകള്‍ എന്നിവയുടേയെല്ലാം സുഗമമായ പ്രവര്‍ത്തനത്തേയും വൈദ്യുതിമുടക്കം ബാധിച്ചു.
അതിനിടെ വൈദ്യുതി തടസ്സം പ്രതിഷേധസ്വരങ്ങള്‍ക്കും ഇടയാക്കി. ഇന്നലെ രാത്രി യിലും വൈദ്യുതിയില്ലാത്ത അവസ്ഥ വന്നാല്‍ വൈദ്യുതി നിലയത്തിന് മുന്നില്‍ പാതി രാ സമരം നടത്തുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് പി.ആര്‍.സുരേഷ് രംഗത്തെത്തി. രാവിലെ 10 മണിയോടെ പാലക്കാട് നിന്നും പുതിയ കേബിളുകള്‍ എത്തിച്ച് രണ്ടാമത്തെ ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു. നശിച്ചുപോയ കേബിള്‍ മാറ്റി വൈകിട്ട് ഏഴ് മണിയോടെ സബ് സ്‌റ്റേഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍വ്വസ്ഥിതിയിലാക്കിയതായി അധികൃതര്‍ അറിയിച്ചു. 35 ഓളം ജീവനക്കാരാണ് 24 മണിക്കൂര്‍ നീണ്ട ജോലികളില്‍ ഏര്‍പ്പെട്ടത്. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും പാനലിലേക്കുള്ള നാല് കേബിളുകള്‍ നശിച്ച തിലൂടെ 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞു.