മണ്ണാര്‍ക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. കൃഷ്ണ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷനും പ്രകടനവും നടത്തി. വിജയ് ജ്യോതി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ജില്ലാ സെക്രട്ടറി രവി അടിയത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി.മനോജ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.കെ. ഫിലിപ്പ്, മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് എ.പി. സുമേഷ് കുമാര്‍, മറ്റു നേതാക്കളായ ഗോപ കുമാര്‍, സി.ഹരിദാസ്, ടി.വി. സജി, ബിജു നെല്ലമ്പാനി, എം.സുബ്രഹ്മണ്യന്‍, ടി.എം.സുധ എന്നിവര്‍ സംസാരിച്ചു. മഹിളാ മോര്‍ച്ച, കര്‍ഷക മോര്‍ച്ച, ബി.ഡി.ജെ.എസ്. ഭാരവാ ഹികള്‍ പങ്കെടുത്തു. പട്ടണത്തില്‍ പ്രകടനവും നടത്തി.