മണ്ണാര്‍ക്കാട്: തെങ്കര മുണ്ടക്കണ്ണിയില്‍ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പ്രദേശവാസികളായ ചെന്നാരി വീട്ടില്‍ ഉമൈബ (46), പാന്തൊടി വീട്ടില്‍ ബഷീര്‍ (52) എന്നിവര്‍ക്കുനേരെയാണ് തെരുവുനായ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പരിക്കേറ്റ രണ്ടുപേരെയും താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കഴിഞ്ഞദിവസം തെങ്കര പറശ്ശീരി ഭാഗത്ത് രണ്ടുകുട്ടികളെ തെരുവുനായ്ക്കള്‍ ആക്രമി ച്ച് പരിക്കേല്‍പ്പിച്ചിരുന്നു.