തച്ചമ്പാറ:കുടിവെള്ള ക്ഷാമത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ഒരു പ്രദേശം. കിണറുകൾ എല്ലാം വറ്റിവരണ്ടു. കുടിക്കാൻ പോലും വെള്ളം ലഭിക്കാതെ വിഷമിക്കു കയാണ്. കൂറ്റംപാടം, കുന്നംതിരുത്തി, മുള്ളത്തു പാറ തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് വെള്ളം ലഭിക്കാത്തതിനാൽ വിഷമിക്കുന്നത്. സബ് കനാലിൽ വെളളമെത്താത്തതാണ് പ്രധാന കാരണം. കനാലിൽ വെള്ളമെത്തിയാൽ സമീപത്തെ കിണറുകൾ നിറയും.കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ റിങ് കാനാൽ ഈ പ്രദേശത്തെ ജനങ്ങൾക്ക് ഏറെ ആശ്വാസം ആയിരുന്നു. മൂന്നുവർഷത്തോളമായി കനാലിൽ വെളളമെത്താത്തതോടെ ജലസ്രോതസുകളെല്ലാം വറ്റി. കനാലിൽ വെള്ളമെത്തിച്ചു കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം എന്നാണ് നാട്ടു കാരുടെ ആവശ്യം.