കല്ലടിക്കോട് : ദേശീയപാത പറോക്കോട് വില്ലേജ് ഓഫീസിന് സമീപം ജീപ്പ് സ്കൂട്ടറിലി ടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. കാഞ്ഞികുളം കാപ്പുകാട് സ്വദേശി വിജയകുമാർ(46), മലമ്പുഴ സ്വദേശി ശിവദാസൻ (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഇരു വാഹനങ്ങളും പാലക്കാട് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു. അമിത വേഗതയിലായിരുന്ന ജീപ്പ് സ്കൂട്ടറിന് പുറകിലിടിച്ചു വട്ടം കറങ്ങി റോഡിൻറെ വശത്തേക്ക് മറിയുകയായിരുന്നു .നാലുപേരാണ് ജീപ്പിലുണ്ടായിരുന്നത് ഇവർക്ക് പരിക്കില്ല.
