മണ്ണാര്‍ക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ. വിജയ രാഘവന്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി. രാവിലെ തത്തേങ്ങലത്തുനിന്നും പര്യടനം തുടങ്ങി. കൈതച്ചിറ, ചേറുംകുളം, മെഴുകുംപാറ എന്നിവിടങ്ങളിലെത്തി വോട്ടര്‍മാരെ നേരില്‍കണ്ടു. വടക്കുമണ്ണംഭാഗ ത്തെ സ്വീകരണത്തിനുശേഷം പാറപ്പുറം, കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചങ്ങലീരി, ചുങ്കം, കുളപ്പാടം, വെള്ളപ്പാടം എന്നിവിടങ്ങളിലുമെത്തി. ഉച്ചയ്ക്കുശേഷം കോട്ടോ പ്പാടം പഞ്ചായത്തിലെ കണ്ടമംഗലം, ഭീമനാട്, തിരുവിഴാംകുന്ന്, മുണ്ടക്കുന്ന്, അലനല്ലൂര്‍ പഞ്ചായത്തിലെ ചളവ, ചിരട്ടക്കുളം, ആലുങ്കല്‍, കലങ്ങോട്ടിരി, നെന്മിനിശ്ശേരി എന്നിവി ടങ്ങളിലും വോട്ടഭ്യര്‍ഥന നടത്തി. രാത്രി ഏഴിന് അലനല്ലൂരില്‍ റോഡ് ഷോയ്ക്കുശേഷം പര്യടനം സമാപിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം പി.കെ. ശശി, മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണന്‍, സി.പി.ഐ. മണ്ഡലം സെക്രട്ടറി എ.കെ. അബ്ദുള്‍ അസീ സ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഷൗക്കത്തലി കുളപ്പാടം, കെ. പ്രവീണ്‍, പി. ശെല്‍വന്‍, അമീര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.