അലനല്ലൂര്‍ : സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കണമെന്ന് കേരള നദ്വത്തുല് മുജാഹിദീന്‍ എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റി കോട്ടപ്പ ള്ള സന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച തദ്കിറ റമദാന് വിജ്ഞാനവേദി ആവശ്യ പ്പെട്ടു. അന്ത്യനാളിന്റെ അടയാളങ്ങള്‍ എന്ന വിഷയത്തില്‍ വേങ്ങര മനാറുല്‍ ഹുദാ കോളേജ് പ്രിന്‍സിപ്പാള്‍ നസീറുദ്ദീന്‍ റഹ്മാനി, ‘വിശ്വാസിയും പരീക്ഷണവും’ എന്ന വിഷയത്തില്‍ ചുങ്കത്തറ നജാത്തുല്‍ അനാം പ്രിന്‍സിപ്പാള്‍ അലി ഷാക്കിര്‍ മുണ്ടേരി എന്നിവര്‍ പ്രഭാഷണം നടത്തി. നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി.സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷനായി. എസ്.എം.എ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഉസ്മാന് മിഷ്കാത്തി, കെ.എന്‍ .എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം ജോയിന്റ് സെക്രട്ടറി സി.യൂസഫ് ഹാജി എന്നിവര്‍ സംസാരിച്ചു. പടുകുണ്ടില്‍ ഹംസ ഹാജി, മഠത്തൊടി അഹമ്മദ് കുട്ടി ഹാജി. മാടാമ്പാറ മുഹമ്മദ് ഹാജി, പാറോക്കോട്ട് മുഹമ്മദ് കുട്ടി, എ.പി.കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, വി.ഹംസ എന്നിവര്‍ പങ്കെടുത്തു. ഏപ്രില്‍ 7ന് മക്കള്‍ – മാതാപിതാക്കള്‍ എന്ന വിഷയത്തില്‍ ഷാഹിദ് മുസ്ലിം ഫാറൂഖി, വിചാരണ നാള് എന്ന വിഷയത്തില്‍ അക്ബര്‍ സ്വലാഹി എന്നിവര്‍ സംസാരിക്കും.
