മണ്ണാര്‍ക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരെ പൊതുജനങ്ങളുടെ ക്രമസമാധാനത്തിന് ഭീഷിണിയുളവാക്കും വിധം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കും വിധവും പൊതുസ്ഥലങ്ങളില്‍ വാള്‍ ഉള്‍ പ്പെടെയുളള മാരകായുധങ്ങളും സ്ഫോടനത്തിന് ഇടയാക്കുന്ന വസ്തുക്കള്‍ കൈവശമു ണ്ടാകുന്നത്(ലൈസന്‍സ് ഉണ്ടെങ്കില്‍ പോലും) സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം നിരോധിച്ചു കൊണ്ട് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കലക്ടര്‍ ഉത്തര വിട്ടു. ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വെക്കുന്നതിനു ലൈസന്‍സ് ഉള്ള വരെ സംബന്ധിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിന് ജില്ലാ സ്‌ക്രീനിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ ഐ.പി.സി. സെക്ഷന്‍ 188 പ്രകാരം ശിക്ഷാര്‍ഹരായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.