തെങ്കര: തെങ്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് മൂന്നാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നടന്നു. മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. ടി.എസ്. സിനോജ് സല്യൂട്ട് സ്വീകരിച്ചു. മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജു, അസി. നോഡല്‍ ഓഫീസര്‍ സുരേഷ്, പ്രധാനാധ്യാപിക പി.കെ. നിര്‍മല, പി.ടി.എ. പ്രസിഡന്റ് എന്‍. മുഹമ്മദ് ഉനൈസ്, വാര്‍ഡംഗം സന്ധ്യ ഷിബു, എസ്.എം.സി. ചെയര്‍മാന്‍ ശിവദാസന്‍, രാമചന്ദ്രന്‍, ലിനി, പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മികച്ച കേഡറ്റുകള്‍ക്കുള്ള ഉപഹാരങ്ങളും വിതരണംചെയ്തു.