ഷോളയൂര്‍ : ഷോളയൂര്‍, ആനക്കട്ടി കുടുംബാരോഗ്യകേന്ദ്രങ്ങള്‍ സംയുക്തമായി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പാലിയേറ്റിവ് വളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്‍കി. ആദ്യഘട്ടത്തില്‍ നാല്‍പ്പത് പേര്‍ക്കാണ് പരിശീലനം. രോഗികളുടെ വീടുകളിലെത്തി ശുശ്രൂഷ നല്‍കുന്നതടക്കം പരിശീലിപ്പിക്കും. ട്രൈബല്‍ എക്സ്റ്റന്‍ഷ ന്‍ ഓഫിസില്‍ നടന്ന യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.കാളിസ്വാമി അധ്യക്ഷനായി. പാലിയേറ്റിവ് കെയര്‍ നഴ്‌സ് എല്‍സി വര്‍ഗീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, എസ്.രവി, നീതു, ഉമ എന്നിവര്‍ ക്ലാസെടുത്തു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് സ്റ്റാഫ് ചിത്രകല സംസാരിച്ചു.