മണ്ണാര്‍ക്കാട്: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റുചെയ്ത് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. എലമ്പുലാശ്ശേരി കരിയോട് കൈച്ചിറ വീട്ടില്‍ ഷിബിന്‍ കെ. വര്‍ഗീസ് (27) നെയാണ് കരുതല്‍ തടങ്കലിലാക്കിയത്. ജില്ലാ പൊലിസ് മേധാവി ആര്‍. ആനന്ദിന്റെ ശുപാര്‍ശയിന്‍മേല്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെതുടര്‍ന്നാണ് നടപടി. എം.ഡി.എം.എ, ഉണക്ക കഞ്ചാവ്, മെത്താംഫെറ്റമിന്‍ എന്നിവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത കേസുകളിലെ പ്രതിയാണ് ഇയാള്‍. മണ്ണാര്‍ക്കാട്, മലമ്പുഴ, വടക്കഞ്ചേരി പൊലിസ് സ്റ്റേഷനുകളിലും, അഗളി എക്സൈസ് റേഞ്ച് ഓഫിസിലും ഇയാള്‍ക്കെതിരെ ക്രിമിന ല്‍ കേസുകളുണ്ട്. മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്‍ ബൈജുവിന്റെ നേതൃത്വത്തിലാണ് തുടര്‍ന്നടപടികള്‍ സ്വീകരിച്ചത്.