മണ്ണാര്‍ക്കാട് : ഭിന്നശേഷി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ദേശീയതലത്തില്‍ അംഗീകാരം നേടിയ അച്യുതന്‍ പനച്ചിക്കുത്ത് അധ്യാപനജീവിതത്തില്‍ നിന്നും വിരമിക്കുന്നു. 34 വര്‍ഷത്തെ സേവനത്തിന് ശേഷം എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ ഡറി സ്‌കളില്‍ നിന്നും ഈമാസം 31നാണ് വിരമിക്കുന്നത്. ഭിന്നശേഷി സമൂഹത്തിനാ യി നടത്തിയ മികച്ചഇടപെടലുകളാണ് സാമൂഹ്യഅംഗീകാരങ്ങള്‍ക്ക് നിമിത്തമായത്.
ഭിന്നശേഷി കുട്ടികളുടെ പ്രത്യേക വിദ്യാഭ്യാസം, അധ്യാപക ശാക്തീകരണ പരിപാടി കള്‍ എന്നിവയില്‍ നേതൃത്വവും സംഘാടനപാടവും കാണിച്ചു. പൂര്‍ണമായും പരസ്സ ഹായം ആവശ്യമായ കുട്ടികളുടെയും അവരുടെ കുടുംബത്തിന്റെ സാഹചര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് കൂടുതലും പ്രവര്‍ത്തിച്ചത്. ദേശീയ വി ദ്യാഭ്യാസ സെമിനാറില്‍ കേരളത്തെ പ്രതിനീധികരിച്ച് ബാംഗ്ലൂരിലെ ഇന്ത്യന്‍ സോ ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രബന്ധം അവതിരിപ്പിച്ചിട്ടുള്ള അച്യുതന്‍ മാസ്റ്റര്‍, കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം, ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ഗുരുരത്ന പുര സ്‌കാരം, കേരള സംസ്ഥാന ലൈബ്രറി യൂനിയന്റെ ദീനബന്ധു അവാര്‍ഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
വിദ്യാര്‍ഥി കാലത്ത് കാന്‍ഫെഡില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് ഓയിസ്‌ക ഇന്റര്‍ നാഷണല്‍ എന്ന പരിസ്ഥിതി സംഘടനയുടെ സെക്രട്ടറിയായും പരിസ്ഥിതി പുന: സ്ഥാപനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എസ്.എന്‍.ഡി.പി. പോഷക സംഘടനയായ എസ്.എന്‍.എംപ്ലോയീ ഫോറത്തിന്റെ കേന്ദ്ര സമിതി ജോയിന്‍ സെക്രട്ടറി കൂടിയാണ്. എടത്തനാട്ടുകരയിലെ പ്രശസ്തമായ ചളവ പനച്ചിക്കുത്ത് കുടുംബാംഗമാണ്. ഭാര്യ: ഗീതാകുമാരി. മക്കള്‍: ഹര്‍ഷ, ഹരിത, ആദിത്യന്‍.