മണ്ണാര്‍ക്കാട്: പൊതുജനങ്ങള്‍ക്ക് താങ്ങാനാവാത്ത നികുതി വര്‍ധനവാണ് മണ്ണാര്‍ക്കാട് നഗരസഭയില്‍ നടക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും സി.പി.ഐ. മണ്ണാര്‍ ക്കാട് മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കെട്ടിട ഉടമകള്‍ക്കെല്ലാം വന്‍ നികുതി കുടിശ്ശിക നോട്ടീസാണ് ലഭിച്ചിട്ടുള്ളത്. പലരും കോടതിയെ സമീപിച്ചാണ് അനുകൂല വിധി സമ്പാദിച്ചിട്ടുള്ളത്. എന്നിട്ടും തെറ്റുതിരുത്തുവാന്‍ നഗരസഭാ അധികൃതര്‍ തയ്യാ റായിട്ടില്ല. യു.ഡി.എഫ്. ഭരിക്കുന്ന നഗരസഭാധികൃതര്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പഴിപറയുകയാണ്. മണ്ണാര്‍ക്കാടിനൊപ്പം നഗരസഭയായി ഉയര്‍ത്തപ്പെട്ട മറ്റൊരിടത്തും ഇത്തരം പ്രതിസന്ധിയില്ല. നഗരസഭ തങ്ങളുടെ വീഴ്ച പൊതുജനങ്ങളുടെമേല്‍ അടിച്ചേ ല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വ്യാപാരികള്‍ പലരും കച്ചവടം നിര്‍ത്താനൊരു ങ്ങുകയാണ്. ക്രമവിരുദ്ധമായി നല്‍കിയ കെട്ടിടനികുതികള്‍ സംബന്ധിച്ച എല്ലാ ഉത്ത രവുകളും പിന്‍വലിക്കണം. 2023-24 വര്‍ഷത്തെ അഞ്ചുശതമാനം നികുതി വര്‍ധനവ് മാത്രമേ പിരിച്ചെടുക്കാന്‍ അനുവദിക്കുകയുള്ളു. മറിച്ചുള്ളതെല്ലാം ഗുണ്ടാപിരിവിന് സമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കെ.കെ. സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ അസി. സെക്രട്ടറി മണികണ്ഠന്‍ പൊറ്റശ്ശേരി, മണ്ഡലം സെക്രട്ടറി എ.കെ. അബ്ദുള്‍ അസീസ്, കെ. പരമശിവന്‍, ബോബി, ജോയ് ഓണക്കൂര്‍, അബൂറജ, ജോഷി പോള്‍, ഭാസ്‌കരന്‍ മുണ്ടക്കണ്ണി, നാസര്‍ കുണ്ടുപറമ്പില്‍, പി. സുനില്‍ എന്നിവര്‍ സംസാരിച്ചു.