മണ്ണാര്‍ക്കാട് : മുസ്‌ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡ് രക്തദാന രാത്രിക്യാംപ് സംഘടിപ്പിച്ചു. താലൂക്ക് ഗവ.ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ രക്തക്ഷാമം പരിഹരിക്കുന്നതിനായിരുന്നു യുവജനസംഘടനയുടെ ഇടപെടല്‍. 45 പേര്‍ രക്തം നല്‍കി. മുസ് ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അഡ്വ. ഷെമീര്‍ പഴേരി, ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ട്രഷറര്‍ ഷറഫുദ്ധീന്‍ ചങ്ങലീരി, വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ സക്കീര്‍ മുല്ലക്കല്‍, മുസ് ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ട റി കെ.ടി.അബ്ദുള്ള, യൂത്ത് ലീഗ് നേതാക്കളായ സമദ് പൂവക്കോടന്‍, ഷമീര്‍ മാസ്റ്റര്‍, സമീ ര്‍ വേളക്കാടന്‍, നൗഷാദ് പടിഞ്ഞാറ്റി, ഷൗക്കത്ത് പുറ്റാനിക്കാട്, ബുഷൈര്‍ അരിയക്കു ണ്ട്, ഉണ്ണീന്‍ ബാപ്പു, നൗഷാദ് പുത്തന്‍കോട്ട്, ഹാരിസ് കോല്‍പ്പാടം, ഷമീര്‍ വാപ്പു, ടി.കെ. സ്വാലിഹ്, ഷരീഫ് പച്ചീരി, റഹീം ഇരുമ്പന്‍, കാദര്‍ കാട്ടുകുളം, റിന്‍ഷാദ്, കെ.യു.ഹംസ, ഷൗക്കത്ത് തിരുവിഴാംകുന്ന്, റാഷിക് കൊങ്ങത്ത് എന്നിവര്‍ നേതൃത്വം നല്‍കി.