മണ്ണാര്‍ക്കാട് : മോതിരങ്ങള്‍ കൈവിരലില്‍ കുടുങ്ങി മുറിച്ചെടുക്കാന്‍ സഹായം അഭ്യര്‍ ഥിച്ചെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന. ചൈ നീസ് സ്റ്റീല്‍മോതിരങ്ങള്‍ അണിയുന്നവര്‍ക്കാണ് അഴിയാക്കുരുക്കാകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇത്തരത്തില്‍ നൂറോളം സംഭവങ്ങള്‍ മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. ഒരുമാസം അഞ്ചു മുതല്‍ പത്ത് വരെ കേസുകള്‍ എത്താറുണ്ട്. രണ്ടാഴ്ചക്കിടെ രണ്ട് പേര്‍ മേതിരം മുറിച്ചു മാറ്റുന്നതിന് സഹായംതേടി നിലയത്തിലെത്തിയിരുന്നു. കൗമാരപ്രായത്തിലുള്ള വരാണ് ചൈനീസ് സ്റ്റീല്‍ മോതിരങ്ങളും വളയും കൂടുതലും അണിയുന്നവര്‍. ഫാഷന് വേണ്ടി നിസാരവിലയ്ക്ക് വാങ്ങി ഇത്തരം മോതിരമിടുന്നവരില്‍ അലര്‍ജി പ്രശ്‌നമുള്ള വര്‍ക്ക് ഇത് വിനയാകും. മോതിരം ധരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വിരല്‍ നീര് വന്ന് വീര്‍ക്കും. ഊരിമാറ്റാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമ്പോള്‍ ആശുപത്രിയിലെത്തുകയും ഒടുവില്‍ സഹായം തേടി അഗ്നിരക്ഷാസനേയുടെ അടുത്തേക്ക് എത്തുകയുമാണ് ഉണ്ടാകുന്നത്. നീര് വന്ന് വീര്‍ത്ത വിരലില്‍ നിന്നും മോതിരം മുറിച്ചെടുക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്ന് അഗ്നിരക്ഷാസേന അധികൃതര്‍ പറയുന്നു. വിദ്യാലയങ്ങ ളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കുമ്പോള്‍ ഇക്കാര്യം പ്രത്യേകം കുട്ടികളോട് വിശദമാക്കാറുണ്ടെന്നും സേന അംഗങ്ങള്‍ പറഞ്ഞു. ആരോഗ്യസുരക്ഷ കണക്കിലെ ടുത്ത് വിലകുറഞ്ഞ ചൈനീസ് സ്റ്റീല്‍മോതിരങ്ങള്‍ വാങ്ങി ധരിക്കരുതെന്നും അഗ്നി രക്ഷാസേന അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.