അലനല്ലൂര്‍ :
ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ലഭ്യമാക്കി നവീകരിച്ച് ഗ്രാമീണ ഗ്രന്ഥശാലകളെ വികസന കേന്ദ്രങ്ങളാക്കണമെന്ന് എടത്തനാട്ടുകര ചളവ മൈത്രി ലൈബ്രറി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയിരക്കണക്കിന് ഗ്രാമീണ വായനശാലകള്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇല്ലാ തെ പ്രയാസപ്പെടുകയാണ്. ത്രിതല പഞ്ചായത്തുകള്‍ സര്‍ക്കാരിന്റെ വിവിധ ഏജന്‍സി കള്‍ എന്നിവയുടെ സമഗ്ര ഏകോപനത്തിലൂടെ ഗ്രന്ഥശാലകളെ നവീകരിക്കാനാകും. ഗ്രാമീണ ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കഴിയുന്ന ഗ്രന്ഥശാ ലകളില്‍ സാങ്കേതി കവിദ്യയുടെ സാധ്യതകള്‍ ലഭ്യമാക്കി ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ഇതരവിദ്യാഭ്യാസ-സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ ലൈബ്രറികള്‍ക്ക് നടത്തനാകു മെന്നും യോഗം ചൂണ്ടി ക്കാട്ടി. പ്രസിഡന്റ് പി.നീലകണ്ഠന്‍ അധ്യക്ഷനായി. പി.അജേഷ് പ്രവര്‍ത്തനറിപ്പോര്‍ട്ടും, വരുവചെലവു കണക്കുകളും അവതരിപ്പിച്ചു. ഭാരവാഹിക ളായി റഫീക്ക് കൊടക്കാട്ട് (പ്രസിഡന്റ്), എം.കൃഷ്ണകുമാര്‍ (വൈസ് പ്രസിഡന്റ്), പി. അജേഷ് (സെക്രട്ടറി), സി .പ്രതീഷ് (ജോ.സെക്രട്ടറി), പി.ജയകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.