കല്ലടിക്കോട് : ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി കരിമ്പ, കല്ലടിക്കോട് പ്രദേശ ങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തി പരിശോധനയെ തുടര്‍ന്ന് മൂന്ന് ബേക്കിങ് യൂണിറ്റു കള്‍ പൂട്ടി. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന രീതിയില്‍ വൃത്തിഹീനമായ സാഹ ചര്യങ്ങളില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കിയിരുന്നതിനെ തുടര്‍ന്നാണ് നടപടി. ശിരുവാണി ജങ്ഷനിലെ പി.കെ.ബേക്‌സ് ബേക്കിങ് യൂണിറ്റ്, കല്ലടിക്കോടുള്ള ടാസാ ബേക്കിങ് യൂണിറ്റ്, തേജസ് ബേക്കിങ് യൂണിറ്റ് എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്. ഭക്ഷണം പാകം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്ന ഇടങ്ങളില്‍ പ്രാണികളുടേയും എലികളുടേയും വിസര്‍ജ്യങ്ങള്‍ കാണപ്പെട്ടിരുന്നു. അടുക്കണ ഉപകരണങ്ങള്‍ പൂപ്പല്‍ പിടിച്ച് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമായേക്കാവുന്ന അവസ്ഥയിലായിരുന്നു. സ്ഥാപന ത്തിലെ ജൈവമാ ലിന്യങ്ങള്‍ പാചകം ചെയ്യുന്നതിന് സമീപം സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. മിക്ക സ്ഥാപനങ്ങളിലും പാചക തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നോട്ടീസ് നല്‍കി പീഴ ഇടാക്കാനുള്ള നടപടികളും സ്വീകരിച്ചു. ശു ചീകരണം പൂര്‍ത്തിയാക്കി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ തിനു ശേഷം മാത്രമേ അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ വെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. പി. രഞ്ജിനി എന്നിവര്‍ പങ്കെടുത്തു.