തച്ചനാട്ടുകര: എം.എസ്.എസ് വനിതാ വിങ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുക ല്‍ എം.എസ്. എസ് അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്കായി ഇഫ്താര്‍ സംഗമം ഒരുക്കി. പതിവ് നോമ്പ്തുറകളില്‍ നിന്ന് വ്യത്യസ്തമായി ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെ ട്ടുപോയ വയോജനങ്ങള്‍ക്കും അഗതികള്‍ക്കുമൊപ്പം സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കാളികളായ ഇഫ്ത്താര്‍ സംഗമം നവ്യാനുഭവമായി. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു. കാരുണ്യ അഗതി മന്ദിരം ജനറല്‍ സെക്രട്ടറി പി.ഹസ്സന്‍ ഹാജി അധ്യക്ഷനായി. കെ.എ.സുദര്‍ശനകുമാര്‍ മുഖ്യാ തിഥിയായി.സ്ഥാപനത്തിലെ അന്തേവാസികള്‍ക്കായി മലപ്പുറം ജില്ലാ കമ്മിറ്റി സ്‌പോ ണ്‍സര്‍ ചെയ്ത വീല്‍ചെയര്‍ പി.ഹസ്സന്‍ ഹാജി ഏറ്റുവാങ്ങി. സ്ഥാപനത്തിലെ അന്തേവാ സികള്‍ക്ക് ചടങ്ങില്‍ പുതുവസ്ത്രങ്ങളും വിതരണം ചെയ്തു. വനിതാ വിങ് ജില്ലാ പ്രസിഡന്റ് സൗജത്ത് തയ്യില്‍, കെ.ഹബീബുള്ള അന്‍സാരി, അരവിന്ദാക്ഷന്‍ ചൂരക്കാ ട്ടില്‍, അബ്ദു കീടത്ത്, ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത്, ട്രഷറര്‍ കെ.പി.ടി. നാസര്‍, പ്രൊഫ.എം.മുഹമ്മദലി, എന്‍.സൈതലവി, കെ.ടി.ജലീല്‍ മാസ്റ്റര്‍, വി.ഖാലിദ് ഹാജി, പി.മുജീബ് റഹ്മാന്‍, എം.അബ്ദുല്‍ അസീസ്, പി.മുഹമ്മദലി, വനിതാ വിങ് ജില്ലാ സെക്രട്ടറി യു.കെ. സുബൈദ, ട്രഷറര്‍ സി.കെ.സജീമ, ഭാരവാഹികളായ എം.റഹ്മത്ത്, സൗദ, സി.അസ്മാബി, സുഹ്‌റ, സല്‍മ, സാഹിറ, ഖദീജ, ആസ്യ, യൂത്ത് വിങ് ജില്ലാ സെക്രട്ടറി എം.ഷാഹിദ് മാസ്റ്റര്‍ സംസാരിച്ചു.