മണ്ണാര്‍ക്കാട് : താലൂക്കിലെ തെരുവുനായശല്ല്യത്തിന് പരിഹാരം കാണാന്‍ എ.ബി.സി (മൃഗപ്രജനന നിയന്ത്രണ പദ്ധതി) കേന്ദ്രം നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ച് മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്ത്. എഴുപത് ലക്ഷം രൂപ ചെലവില്‍ തച്ചമ്പാറ പഞ്ചായത്തിലെ ചൂരിയോട് പൊതുശ്മാശനത്തോട് ചേര്‍ന്നുള്ള ഇരുപത് സെന്റ് സ്ഥലത്താണ് തെരുവു നായകളെ വന്ധ്യംകരിക്കുന്നതിനുള്ള കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കുക. മാര്‍ച്ച് 15നാണ് പദ്ധതി ടെന്‍ഡര്‍ ചെയ്തത്. 22ന് ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ ടെന്‍ഡര്‍ സമര്‍പ്പി ക്കാനുള്ള സമയം. 25ന് തുറക്കും. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ടെന്‍ഡര്‍ ഏ റ്റെടുക്കുന്നവരുമായി ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഒരുവര്‍ഷമാണ് കരാര്‍ കാലാവധി.

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിച്ച് പേവിഷബാധ ഉന്‍മൂലനം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ മൃഗപ്രജനന നിയന്ത്രണ പദ്ധതി (ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍- എ.ബി.സി) നടപ്പിലാക്കുന്നത്. 2015-16 കാലഘട്ടത്തില്‍ ജില്ലയില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ മണ്ണാര്‍ ക്കാട് താലൂക്കിനും എ.ബി.സി കേന്ദ്രം അനുവദിച്ചെങ്കിലും സ്ഥലം ലഭ്യമാകാത്തതിനാ ല്‍ നടപ്പിലായില്ല. പിന്നീട് ബ്ലോക്ക് തലത്തില്‍ എബിസി കേന്ദ്രം ആരംഭിക്കാന്‍ നിര്‍ദേ ശം വന്നതോടെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥലം ലഭ്യമാകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തുടര്‍ന്നാണ് തച്ചമ്പാറ പഞ്ചായത്ത് ചൂരിയോട് സ്ഥലം അനുവദിച്ചത്. ഇതോ ടെ എട്ടുവര്‍ഷമായി നിലനിന്നിരുന്ന പ്രതിസന്ധിയ്ക്കും പരിഹാരമായി. നഗരഗ്രാമ വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ ശല്ല്യം വര്‍ധിക്കുന്നതും എബിസി കേന്ദ്രം താലൂക്ക് പരിധിയിലില്ലാത്തതും തദ്ദേശസ്വയഭരണസ്ഥാപന അധികൃതര്‍ക്ക് തലവേദ നയാണ് സൃഷ്ടിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ചങ്ങലീരി കോടതിപ്പടി റോഡില്‍ വെച്ച് പെരിമ്പടാരി സ്വദേശിയായ വയോധികനെ തെരുവുനായ ആക്രമിച്ചതാണ് നഗരപരിധി യില്‍ നടന്ന ഒടുവിലത്തെ സംഭവം.ധൈര്യമായി വഴിനടക്കാന്‍ പോലും വയ്യെന്ന അവ സ്ഥയാണ് പലയിടങ്ങളിലും. തച്ചമ്പാറയില്‍ എബിസി കേന്ദ്രം വരുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടല്‍.

ജില്ലാ- ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍, നഗരസഭ എന്നിവര്‍ സംയുക്തമായാണ് പദ്ധ തിയ്ക്കായി തുക ചെലവഴിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാ ട്ടുകര പഞ്ചായത്തുകളിലേയും നഗരസഭയിലേയും തെരുവുനായ്ക്കളെ പിടികൂടി കൊണ്ട് വന്ന് തച്ചമ്പാറയിലുള്ള എബിസി കേന്ദ്രത്തില്‍ വന്ധ്യംകരിക്കും. തെരുവു നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള ഓപ്പറേഷന്‍ തിയേറ്റര്‍, ഓപ്പറേഷന് മുമ്പും ശേഷവും പാര്‍പ്പിക്കുന്നതിനുള്ള കൂടുകള്‍, ഡോക്ടര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കുള്ള മുറികള്‍ തുടങ്ങിയവയാണ് കെട്ടിടത്തില്‍ നിര്‍മിക്കുക. സൗകര്യങ്ങളെല്ലാം ഒരുക്കിയ ശേഷം അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും ലൈന്‍സ് എടുക്കും. പിന്നീട് സ്‌ക്വാഡ് രൂപീകരിക്കുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം 2025ല്‍ എ.ബി.സി കേന്ദ്രം പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷി ക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!