മണ്ണാര്‍ക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ. വിജയ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ്. മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കണ്‍വെന്‍ഷന്‍ നടത്തി. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. സദഖത്തുള്ള പടലത്ത് അധ്യക്ഷനായി. സി.പി.എം. ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണന്‍, സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ജോസ് ബേബി, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ജോസഫ്, ജനതാദള്‍ (എസ്) സംസ്ഥാന കമ്മിറ്റി അംഗം കെ. പ്രവീണ്‍, ആര്‍.ജെ.ഡി. നേതാവ് പി.ശെല്‍വന്‍, കെ. ശോഭന്‍കുമാര്‍, എന്‍. അജീഷ് കുമാര്‍, പി. കൃഷ്ണകുമാര്‍, എ.കെ. അബ്ദുള്‍ അസീസ്, പരമശിവന്‍, എന്നിവര്‍ സംസാരിച്ചു.