മണ്ണാര്‍ക്കാട് : യു.ഡി.എഫ്. മണ്ണാര്‍ക്കാട് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍ വെന്‍ഷന്‍ മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുള്‍ വഹാബ് എം.പി. ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന വിഷം ആദ്യം കുത്തിവെച്ചത് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതമായാല്‍ എങ്ങനെയിരിക്കുമെന്ന് അവര്‍ക്കിപ്പോള്‍ മനസിലായി. അതുകൊണ്ടാ ണ് ബി.ജെ.പി വിമുക്ത ഭാരതമെന്ന മുദ്രാവാക്യത്തിലേക്ക് മാറിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് എല്‍.ഡി.എഫിന് തക്കതായ മറുപടി കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.പി. ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള കുപ്രചരണങ്ങള്‍ ക്കെതിരെ മണ്ഡലത്തില്‍ നടത്തിയ വികസന രേഖ തയ്യാറാക്കി സമ്മതിദായകരിലേക്ക് എത്തിക്കുമെന്ന് യു.ഡി.എഫ് പാലക്കാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. നിയോജക മണ്ഡലം ചെയര്‍മാന്‍ റഷീദ് ആലായന്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ പി.സി ബേബി സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലം, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കളത്തില്‍ അബ്ദുല്ല, കെ.പി.സി.സി സെക്രട്ടറി സി.ചന്ദ്രന്‍, യു.ഡി.എഫ് നേതാക്കളായ അഡ്വ.ടി.എ സിദ്ദീഖ്, പി.ബാലഗോപാല്‍, വി.ഡി ജോസഫ്, പൊന്‍പാറ കോയക്കുട്ടി, പി.ആര്‍ സുരേഷ്, ജോഷി, കല്ലടി അബൂക്കര്‍, പി.അഹമ്മദ് അഷറഫ്, അയ്യപ്പന്‍, ടി.എ സലാം മാസ്റ്റര്‍, ഹംസ മുളയങ്കായി, ഗഫൂര്‍ കോല്‍ക്കളത്തില്‍, സി.മുഹമ്മദ് ബഷീര്‍, അസീസ് ഭീമനാട്, ഹുസൈന്‍ കോളശ്ശേരി, ആലിപ്പു ഹാജി, വി.വി ഷൗക്കത്തലി, ബഷീര്‍ തെക്കന്‍, എം.എസ് അലവി, വി.പ്രീത, എം.മെഹര്‍ബാന്‍ ടീച്ചര്‍, റഫീഖ പാറോക്കോട്ട്, അഡ്വ. ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, അരുണ്‍കുമാര്‍ പാലക്കുര്‍ശ്ശി തുടങ്ങിയവര്‍ പങ്കെടുത്തു.