അലനല്ലൂര്‍: പാലക്കാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എ.വിജയ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ്. അലനല്ലൂര്‍ ലോക്കല്‍ കണ്വെന്ഷന് നടത്തി. പി.പി.എച്ച്. ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെ ന്ഷന് കെ.ടി.ഡി.സി. ചെയര്മാന് പി.കെ.ശശി ഉദ്ഘാടനം ചെയ്തു. കെ.രവികുമാര്‍ അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി എ.വിജയരാഘവന്, പൊറ്റശ്ശേരി മണികണ്ഠന്, ഷൗക്ക ത്തലി കുളപ്പാടം, കെ.ഷറഫുദ്ദീന്, കെ.അബ്ദു, കെ.എ.സുദര്ശനകുമാര്, പി.മുസ്തഫ, വി.അബ്ദുള്‍ സലീം, വിനോദ് തെങ്കര, എം.ജയകൃഷ്ണന്, ടോമി തോമസ്, പി.സെയ്ത്, മാലിനി, കെ.ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
