മണ്ണാര്‍ക്കാട് : വേനല്‍ കനത്തു തുടങ്ങിയപ്പോഴേക്കും മണ്ണാര്‍ക്കാട് മേഖലയില്‍ തീപിടിത്തം വ്യാപകമായി. ഈ വര്‍ഷം ഇതുവരെ 65ഓളം തീപിടിത്തങ്ങളാണ് മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാനിലയ പരിധിയില്‍ ഉണ്ടായത്. തീപിടിത്തം അണയ്ക്കു ന്നതിന് സഹായം തേടി നിലവില്‍ ദിവസവും മൂന്ന് വിളികള്‍ വരെ നിലയത്തിലേക്ക് എത്തുന്നതായി അഗ്‌നിരക്ഷാസേന പറയുന്നു. വേനല്‍ ഇനിയും ശക്തമായാല്‍ ഇത് വര്‍ധിക്കാനാണ് സാധ്യത.
തോട്ടങ്ങളിലും പാതയോരത്തോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പുകളിലുമണ് തീപിടിത്തം പതിവാകുന്നത്. ഇത്തവണയുണ്ടായ തീപിടിത്തങ്ങളിലും കൂടുതലും ഇത്തരത്തിലുള്ള താണ്. വീട്, ആശുപത്രി, വസ്ത്രവില്‍പ്പനശാല, ഫര്‍ണിച്ചര്‍ നിര്‍മാണശാല, റബ്ബര്‍പുക പുര എന്നിവടങ്ങളിലും തീപിടിച്ച് നാശനഷ്ടമുണ്ടായി. കഴിഞ്ഞ മാസം പത്തിന് അല നല്ലൂരില്‍ വസ്ത്രവില്‍പ്പനശാലയിലും ഇക്കഴിഞ്ഞ ഞായറാഴ്ച കാരാകുര്‍ശ്ശി കല്ലംചോ ലയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തിലുമാണ് ഏറ്റവും കൂടുത ല്‍ നാശനഷ്ടമുണ്ടായത്. മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രണ്ടിടങ്ങളിലും സേന തീയണ ച്ചത്. വേനല്‍കനക്കുന്നത് മുന്നില്‍ കണ്ട് അടിക്കാടുകള്‍ വെട്ടി വൃത്തിയാക്കാന്‍ തോട്ടം ഉടമകള്‍ ശ്രദ്ധിക്കണമെന്ന് അഗ്നിരക്ഷാസേന വൃത്തങ്ങള്‍ നിര്‍ദേശിച്ചു. നടവഴികളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന തോട്ടങ്ങളില്‍ അതിര്‍ത്തി വൃത്തിയാക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളില്‍ നിന്നോ മറ്റോ വഴിയരുകിലെ ഉണക്കപ്പുല്ലിന് തീപിടിച്ച് ഇത് തോട്ടങ്ങളിലേക്ക് പടരാന്‍ സാധ്യതയേറെയായതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത വേണം.
അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ക്ലോറിന്‍ പോലുള്ള രാസവസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ആശുപത്രികളിലും ശ്രദ്ധവേണമെന്നും അഗ്നിരക്ഷാ സേന അധികൃതര്‍ പറഞ്ഞു. തീപിടിത്തം വര്‍ധിക്കുകയും ഇതിന് പുറമേ മറ്റ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായം തേടി വിളികളെത്തുന്നതിനാല്‍ പലപ്പോഴും അഗ്നി രക്ഷാസേന അംഗങ്ങള്‍ക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിയും വരികയാണ്. വെല്ലു വിളി നിറഞ്ഞ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്ഥിതിയെന്താകുമെന്നാണ് ആശങ്ക. സ്റ്റേഷന്‍ ഓഫിസര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ് ക്യു ഓഫിസര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍, ഡ്രൈവര്‍ എന്നിവര്‍ ഉള്‍പ്പടെ 41 പേരാണ് മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാനിലയത്തില്‍ സേവനമനുഷ്ഠിക്കുന്നത്. സിവില്‍ഡി ഫന്‍സ് വളണ്ടിയര്‍മാര്‍, ആപ്താമിത്ര വളണ്ടിയര്‍മാര്‍ എന്നിവരും സഹായത്തിനായുണ്ട്. മൂന്ന് ഫയര്‍ എഞ്ചിന്‍, ജീപ്പ്, ചെറിയ വഴികളിലൂടെ കടന്ന് പോകാന്‍ കഴിയുന്ന വാഹനം, ഉപകരണങ്ങള്‍ കൊണ്ട് പോകാനുള്ള വാഹനം ഉള്‍പ്പടെ ഏഴോളം വാഹനങ്ങളും നിലയത്തിലുണ്ട്.
