മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും ആനക്കട്ടിവഴി കോയമ്പത്തൂരിലേ ക്കുള്ള മൂന്നാമത്തെ കെ.എസ്.ആര്‍.ടി.സി. ബസ് ബുധനാഴ്ചമുതല്‍ ഓടിതുടങ്ങും. രാവിലെ 7.30ന് ഡിപ്പോയില്‍നിന്നും യാത്ര തുടങ്ങുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് 10.30ന് കോയമ്പത്തൂരിലെത്തും. ഇവിടെനിന്നും 10.45ന് പെരിന്തല്‍മണ്ണ ഡിപ്പോയിലേക്ക് പുറപ്പെടും. ഉച്ചകഴിഞ്ഞ് 3.30ന് വീണ്ടും മണ്ണാര്‍ക്കാട് ഡിപ്പോയില്‍നിന്നും അടുത്ത സര്‍വീസ് ആരംഭിക്കും. കോയമ്പത്തൂരില്‍നിന്നും വൈകീട്ടോടെ പുറപ്പെടുന്ന ബസ് അട്ടപ്പാടിയില്‍നിന്നും മണ്ണാര്‍ക്കാട്ടേക്കുള്ള യാത്രക്കാര്‍ക്കും ഉപകാരപ്രദപ്പെടും. അട്ടപ്പാടിയില്‍നിന്നും രാത്രിനേരത്തെ അവസാനത്തെ ബസ് സര്‍വീസായാണ് ഇതിനെ പരിഗണിക്കുന്നത്. നിലവില്‍ മണ്ണാര്‍ക്കാട് ഡിപ്പോയില്‍നിന്നും പുലര്‍ച്ചെ അഞ്ചിനും 6.15നും രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ആനക്കട്ടിവഴി സര്‍വീസ് നടത്തുന്നുണ്ട്. പ്രതിദിനം ഒരു സര്‍വീസ് മാത്രമേ ഈ ബസുകള്‍ നടത്തുന്നുള്ളു.