തച്ചമ്പാറ : കോഴിക്കോട് പാലക്കാട് ദേശീയപാത തച്ചമ്പാറ മുള്ളത്ത് പാറയില്‍ നിയ ന്ത്രണം വിട്ട ലോറി വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചു കയറി. വീടിന്റെ ഒരു
വശം പൂര്‍ണ്ണമായും തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4മണിയോടാണ് സംഭവം. വീട്ടുകര്‍ കിടന്നുറങ്ങുന്ന സമയമായിരുന്നതിന്നാലും അടുക്കളയില്‍ ആരും തന്നെ ഉണ്ടാവാ ത്തതും വലിയ അപകടം ഒഴിവായി. കോയമ്പത്തൂരില്‍ നിന്നും കോഴിക്കോട് കുറ്റി ക്കാട്ടൂരിലേക്ക് കമ്പിലോഡുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. തച്ചമ്പാറ കാപ്പു മുഖത്ത് മുഹമ്മദ് റിയാസിന്റെ വാടക വീടിന്റെ അടുക്കള ഭാഗമാണ് പൂര്‍ണ്ണമായും തകര്‍ന്നത് .