പാലക്കാട് : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം സ്‌കൂള്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് എച്ച്.എസ്.എസ്.ടി എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ്, മലയാളം, എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ്, കണ ക്ക്, സ്പെഷ്യല്‍ ടീച്ചര്‍ വിഭാഗത്തില്‍ മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (ഫീമെയില്‍) എ ന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ബിരുദാ നന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബിരുദം, ബി.എഡ്, കെ-ടെറ്റ്-കകക എന്നിവയാണ് യോഗ്യത. മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (ഫീമെയില്‍) തസ്തികയില്‍ ഏതെങ്കിലും ബിരുദം, ബി.എഡ്, കെ-ടെറ്റ് ആണ് യോഗ്യത. ദിവസവേതന വ്യവസ്ഥയിലാണ് നിയമനം. റസിഡന്‍ഷ്യല്‍ സ്‌കൂളായതി നാല്‍ താമസിച്ച് പഠിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വ യം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ അഞ്ചിന് വൈകിട്ട് നാലിനകം പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള പട്ടികവര്‍ഗ വികസന ഓഫീസില്‍ നല്‍കണം. പട്ടികവര്‍ഗ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ കരെ എഴു ത്ത് പരീക്ഷ/കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും മുന്‍ഗണന പ്രകാരം നിയമിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന 0491-2815894 ല്‍ ഓഫീ സ് സമയങ്ങളില്‍ ബന്ധപ്പെടണമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു.