മണ്ണാര്‍ക്കാട് : കാരാകുര്‍ശ്ശി കോരമണ്‍പാലത്തിന് സമീപം വീട്ടുവളപ്പിലെ കിണറില്‍ അകപ്പെട്ട അതിഥി തൊഴിലാളിയെ അഗ്നിരക്ഷേസേന രക്ഷിച്ചു. കൂട്ടാലത്തൊടി രാധാ കൃഷ്ണന്റെ വീട്ടിലെ കിണറിലാണ് ജാര്‍ഖണ്ഡ് സ്വദേശിയായ ജിതേന്ദ്രകുമാര്‍ (22) വീണ ത്. ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീട്ടുടമ സമീപത്തെ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥന്‍ വി.സുരേഷ് കുമാറിനെ അറിയിച്ചു. ഇദ്ദേഹം അതിഥി തൊ ഴിലാളിയുടെ അടുത്തെത്തി കയറും പിന്നീട് പ്ലാസ്റ്റിക് ചെയര്‍ കയര്‍കെട്ടിയിറക്കി താങ്ങി നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് കോങ്ങാട് അഗ്നിരക്ഷാനിലയത്തില്‍ വിവരം അറിയിച്ചു. സേന അംഗങ്ങളെത്തി രക്ഷാവല ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോ ടെ യുവാവിനെ കരയ്ക്കു കയറ്റി. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെ ത്തിച്ച് ചികിത്സ നല്‍കി. വിവരം കല്ലടിക്കോട് പൊലിസില്‍ അറിയിക്കുകയും ചെയ്തു. ചുറ്റുമതില്‍ കെട്ടി പ്ലാസ്റ്റിക് വലയിട്ട് ഭദ്രമാക്കിയ കിണറിന് അറുപത് അടിയോളം താഴ്ചയുണ്ട്. ഇതില്‍ പത്തടിയോളം വെള്ളമുണ്ടായിരന്നു.സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് യുവാവ് കിണറില്‍ ചാടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. സീനി യര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ എ.കെ.ഗിരീഷ്‌കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ രാജീവ്, ഷൈജു, ആരിഫ്, ഡ്രൈവര്‍ ശരീഫ്, ഹോംഗാര്‍ഡ് രവി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.