പാലക്കാട് : ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളുടെ അഭി മുഖം മാര്‍ച്ച് 13, 15 തീയതികളില്‍ പാലക്കാട് ജില്ലാ പി.എസ്.സിഓഫീസില്‍ നടക്കും. മാര്‍ച്ച് 13 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയുള്ള സമയങ്ങളില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്-സെക്കന്‍ഡ് എന്‍.സി.എ/എസ്.സി, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്-ഫസ്റ്റ് എന്‍.സി.എ/വിശ്വ കര്‍മ്മ, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്)എല്‍.പി.എസ്-ഫസ്റ്റ് എന്‍.സി. എ/ഈഴവ/ബില്ലവ/തിയ്യ, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്-ഫസ്റ്റ് എന്‍.സി.എ/എല്‍.സി/എ.ഐ, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്-സെക്കന്‍ഡ് എന്‍.സി.എ/ഈഴവ/ബില്ലവ/തീയ്യ എന്നീ തസ്തികകളില്‍ അഭിമുഖം നടക്കും. മാര്‍ച്ച് 15 ന് രാവിലെ 10.30 ന് പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) ഫസ്റ്റ് എന്‍.സി.എ-എസ്.സി.സി.സി, ഉച്ചയ്ക്ക് 12 ന് ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) എന്‍.സി.എ-ഫസ്റ്റ് എന്‍.സി.എ/എ.ഐ തസ്തികയിലേക്കും അഭി മുഖം നടക്കും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും അസല്‍ പ്രമാണങ്ങളും ഇന്റര്‍വ്യൂ മെമ്മോയും തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത തീയതിയിലും സമയത്തും നേരിട്ടെത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505398.