പാലക്കാട്: ലോകസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ വീണ്ടും കേരളത്തില്‍ സന്ദർശനം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു ഈമാസം 15ന് പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പതിനായിരങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. 19ന് പാലക്കാട് നടക്കുന്ന റോഡ്‌ഷോയില്‍ അദ്ദേ ഹം പങ്കെടുക്കും. 19ന് രാവിലെ 10ന് പാലക്കാട് ഗവ.മോയന്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് കോട്ടമൈതാനം അഞ്ചുവിളക്ക് വരെയാണ് റോഡ്‌ഷോ. ഗവ.മോയന്‍ സ്‌കൂള്‍ മുതല്‍ സ്റ്റേഡിയം സ്റ്റാന്‍ഡ് വരെയും പരിഗണനയിലുണ്ട്. നേരത്തെ 15ന് പാലക്കാടും, 17ന് പത്തനംതിട്ടയിലും മോദിയെത്തുമെന്നാണ് അറിയിച്ചിരുന്നത്.