മണ്ണാര്‍ക്കാട് : വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമിതി മണ്ണാര്‍ക്കാട് മുഖ്യതപാല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ജോസ് മാത്യൂസ് ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ ജില്ലാ സെക്രട്ടറി പി. മണികണ്ഠന്‍ അധ്യക്ഷനായി. കര്‍ഷക സംഘം ഏരിയ ജോയിന്റ് സെക്രട്ടറി എസ്. ആര്‍.ഹബീബുള്ള, ജില്ലാ വൈസ് പ്രസിഡന്റ് പി.സുബ്രഹ്മണ്യന്‍, സംയുക്ത കര്‍ഷക സമിതി നേതാക്കളായ യു.രാജഗോപാല്‍, വിജയകുമാര്‍, പി.ജയദേവന്‍, എ.കെ.അബ്ദുല്‍ അസീസ്, പി.അബ്ദുള്‍ മുത്തലീബ്, അഡ്വ.ബിനോയ് ചാക്കോ എന്നിവര്‍ സംസാരിച്ചു.