മണ്ണാര്‍ക്കാട് : 2019 മാര്‍ച്ച് 31 വരെയോ അതിന് മുമ്പ് വരെയോ മാത്രം വാഹന നികുതി അടച്ച നിലവില്‍ നികുതി കുടിശികയുള്ള എല്ലാ വാഹനങ്ങള്‍ക്കും സര്‍ക്കാരിന്റെ ഒറ്റതവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി ഉപയോഗപ്പെടുത്തി നികുതി ബാധ്യതയില്‍ നിന്നൊഴിവാകാം. ജപ്തി നടപടി നേരിട്ട വാഹനങ്ങള്‍ക്കും ഇതു ബാധകമാണ്. മുന്‍പ് ഏതെങ്കിലും തരത്തിലുള്ള വാഹനങ്ങള്‍ കൈവശം വെച്ചിരുന്നവര്‍ക്ക് നിലവില്‍ ആ വാഹനം തന്റെ പേരിലുണ്ടോ നികുതി കുടിശികയുണ്ടോ എന്നെല്ലാം അറിയാന്‍ പരിവാഹന്‍ സൈറ്റില്‍ പരിശോധിക്കാം. കുടിശികയുണ്ടെങ്കില്‍ പാലക്കാട് ആര്‍.ടി ഓഫിസിലോ ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട് എന്നീ സബ് ആര്‍.ടി ഓഫീസുകളുമായോ രണ്ടാഴ്ചക്കുള്ളില്‍ നേരില്‍ ബന്ധപ്പെടണമെന്ന് ആര്‍.ടി.ഒ അറി യിച്ചു.