മണ്ണാര്‍ക്കാട്: ജനതാദള്‍ (എസ്) മണ്ണാര്‍ക്കാട് മേഖലാ കണ്‍വന്‍ഷന്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ കാര്‍ഷികമേഖലയുടെ തകര്‍ച്ചയും രൂക്ഷ മായ തൊഴിലില്ലായ്മയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനകൗണ്‍സില്‍ അംഗം കെ. പ്രവീണ്‍ അധ്യക്ഷനായി.പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മുരുകദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.ആര്‍. ഗോപിനാഥ്, സെക്രട്ടറി ബാലന്‍ പൊറ്റശ്ശേരി, എം.സി. ബാലന്‍, എന്‍.സി. കൃഷ്ണന്‍, പി. ആകാശ്, ശിവന്‍, ആറുമുഖന്‍, എം.പി. സജി, മറ്റു നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.