മണ്ണാര്‍ക്കാട്: പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എല്‍.ഡി.എഫ്. മണ്ണാര്‍ക്കാട് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് നടന്നു. തെങ്കര പഴേരി ഓഡിറ്റോറിയത്തില്‍ സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എസ്. ബിജിമോള്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ വിലക്കെടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി. നടത്തുന്നതെന്നും കോണ്‍ഗ്രസിനും ഒരു ഗ്യാരണ്ടിയും ഇല്ലാത്ത അവസ്ഥയാണെന്നും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള കോര്‍പ്പറേറ്റുകളുടെ ശ്രമത്തെ ചെറുത്തുതോ ല്പ്പിക്കണമെന്നും അവര്‍ പറഞ്ഞു. സി.പി.എം. ജില്ലാ കമ്മിറ്റിഅംഗം പി.കെ.ശശി അധ്യക്ഷനായി.മന്ത്രി എം.ബി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് ലോക് സഭാമണ്ഡലം ഇടതുസ്ഥാനാര്‍ഥി എ. വിജയരാഘവനും സംസാരിച്ചു. തുടര്‍ന്ന് ഇടതു മുന്നണിയിലെ വിവിധ നേതാക്കളായ കെ.എസ്. സലീഖ, കെ.പി. സുരേഷ് രാജ്, അഡ്വ. ജോസ് ബേബി, അഡ്വ. ജോസ് ജോസഫ്, മണികണ്ഠന് പൊറ്റശ്ശേരി, ബാലന് പൊറ്റശ്ശേരി, എ. രാമസ്വാമി, എ.കെ. അബ്ദുള്‍ അസീസ്, യു.ടി. രാമകൃഷ്ണന്, എന്നിവര്‍ സംസാരിച്ചു. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
