അഗളി: വീടുകളിലും കടകളിലും യാത്രക്കാര്‍ക്കും ശല്ല്യമായി മാറിയ വാനരനെ വന പാലകര്‍ പിടികൂടി വനത്തില്‍ വിട്ടു. ആറ് മാസത്തോളമായി ആനക്കട്ടി അതിര്‍ ത്തി പട്ടണത്തില്‍ വിലസിയ കുരങ്ങനെ കുറിച്ച് നിരവധി പരാതി ഉയര്‍ന്നിരുന്നു. ഇന്നലെ വൈകിട്ട് നാലോടെയാണ് ചെക്‌പോസ്റ്റ് പരിസരത്തെ വീട്ടില്‍ കുരങ്ങന്‍ കയറിയത്. വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ദ്രുതപ്രതികരണ സേന ഫൈബര്‍ വലയിട്ട് പിടികൂടുകയായിരുന്നു. ഏകദേശം ഒമ്പത് വയസ്സ് പ്രായം വരുന്ന കുരങ്ങനെ പിന്നീട് സൈലന്റ് വാലി വനത്തില്‍വിട്ടു. ഷോളയൂര്‍ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ആര്‍.സജീവിന്റെ നിര്‍ദേശാനുസരണം സെക്ഷന്‍ ഓഫിസര്‍ വൈ.ഫെലി ക്‌സിന്റെ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി. അംഗങ്ങളായ നോയല്‍ ജോസഫ്, മാത്യു ജോര്‍ജ്, പ്രവീണ്‍കുമാര്‍, മനുജോസഫ് എന്നിവര്‍ ചേര്‍ന്നാണ് കുരങ്ങനെ പിടികൂടിയത്.