മണ്ണാര്‍ക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. പ്രമുഖ വ്യക്തികളെ നേരില്‍കാണുകയും കോളനികള്‍ സന്ദര്‍ശിക്കുകയും കുടുംബയോഗങ്ങ ളില്‍ പങ്കെടുക്കുകയും ചെയ്ത് വോട്ടഭ്യര്‍ഥിച്ചു. മണ്ഡലത്തിലെ തെങ്കര പഞ്ചായത്ത്, മണ്ണാ ര്‍ക്കാട് നഗരസഭ, കോട്ടോപ്പാടം പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയ ത്. നഗരസഭയിലെ തോരാപുരം, മണിമുണ്ടം, മുണ്ടക്കോട്ടുകളം കോളനികളിലെത്തി വോട്ടഭ്യര്‍ഥിച്ചു. കോട്ടോപ്പാടം പഞ്ചായത്തിലെ ചേരിയില്‍ കോളനിയിലെത്തി. ഇവിടെ കുടുംബയോഗം ചേരുകയും കോളനിയിലെ കുടിവെള്ള പ്രശ്നം ചര്‍ച്ചചെയ്യുകയും ചെ യ്തു. ബി.ജെ.പി. ജില്ലാ സെക്രട്ടറിമാരായ ബി. മനോജ്, രവി അടിയത്ത്, മണ്ഡലം പ്രസിഡ ന്റ് എ.പി. സുമേഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ സി. ഹരിദാസ്, ടി.വി. സജി, വൈ സ് പ്രസിഡന്റുമാരായ ബിജു നെല്ലമ്പാനി, എം.സുബ്രഹ്മണ്യന്‍, ടി.എം. സുധ, മറ്റു നേതാ ക്കളായ വി. രതീഷ്ബാബു, പി.രാജു, എന്‍.വി. രവീന്ദ്രന്‍ എന്നിവരും മഹിളാ മോര്‍ച്ച, ഒ.ബി.സി. മോര്‍ച്ച, യുവമോര്‍ച്ച മണ്ഡലം ഭാരവാഹികളും സ്ഥാനാര്‍ഥിയ്ക്കൊപ്പമുണ്ടാ യിരുന്നു.
