മണ്ണാര്‍ക്കാട്: വേനല്‍ച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ പറവകള്‍ക്ക് കുടിവെള്ളം ലഭ്യമാ ക്കുന്നതിനായി കോട്ടോപ്പാടം പഞ്ചായത്തിലെ വിവിധസ്ഥലങ്ങളില്‍ കുണ്ട്‌ല ക്കാട് കൈത്താങ് ചാരിറ്റി കൂട്ടായ്മ നീര്‍ക്കുടങ്ങള്‍ സ്ഥാപിച്ചു. ആളൊഴിഞ്ഞ പ്രദേശങ്ങളിലും കാടുകളിലുമായി 25 നീര്‍ക്കുടമാണ് സ്ഥാപിച്ചത്. ദിവസവും രാവിലെയും വൈകിട്ടും ഇതില്‍ വെളളം നിറയ്ക്കും. കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ആര്‍.എം.ലത്തീഫ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റക ത്ത്, ട്രഷറര്‍ സി.പി.രാമചന്ദ്രന്‍, മുഹമ്മദാലി, ഹമീദ്, റഫീഖ്, ഹരിദാസന്‍, ഒ.റഷീദ്, ഒ.നാസര്‍, സുനില്‍, അഷ്‌റഫ്, അന്‍വര്‍, സാജിദ്, ഷൈജു, സുകുമാരന്‍, ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.