അലനല്ലൂര്‍: എ.എം.എല്‍.പി. സകൂളിന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് ഫിയസ്റ്റ മികവു ത്സവം 2024 സംഘടിപ്പിച്ചു. ആശുപത്രിപ്പടിയില്‍ നടന്ന പരിപാടി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. കെ.തങ്കച്ചന്‍ അധ്യക്ഷനായി. കെ.എ.സുദര്‍ശനകുമാര്‍, ടി.ഷംസുദ്ദീന്‍, ടി.കെ.മന്‍സൂര്‍, ദിവ്യരാധാ കൃഷ്ണന്‍, പി.വി.ജയപ്രകാശ്, അനീസ പുല്ലോടന്‍, ആര്‍.ജി.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട പഠനപ്രവര്‍ത്തനങ്ങളുടെ അവതരണവും നടന്നു.
