പുതിയ മെഡിക്കല്‍ ഐസിയു, ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ പല വികസന പദ്ധതികളും തടസപ്പെടുന്നുണ്ടെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. താലൂക്ക് ഗവ. ആശുപത്രിയില്‍ ഒരുകോടിരൂപയുടെ എം.പി. ഫണ്ട് ചില വഴിച്ച് നിര്‍മിച്ച പുതിയ മെഡിക്കല്‍ ഐ.സി.യു., ഡയാലിസിസ് യൂണിറ്റ് കെട്ടിട ത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ജീവന ക്കാരെ കുറ്റപ്പെടുത്താനാകില്ല. കൃത്യമായി ശമ്പളം പോലും ലഭിക്കാതെ ജോലി ചെയ്യേണ്ടി വരികയാണ് ജീവനക്കാര്‍. ഭാവനാപൂര്‍ണമായ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുന്ന ജനപ്രതിനിധിയാണ് വി.കെ.ശ്രീകണ്ഠനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു.ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പി. അധ്യക്ഷനായി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ., നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി. സീമാമു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, വിവിധ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളായ പി.ആര്‍. സുരേഷ്, ടി.എ.സലാം, ശെല്‍വന്‍, വി.വി. ഷൗക്കത്തലി, ജയരാജ് എന്നിവര്‍ സംസാരിച്ചു. പൊതുപ്രവര്‍ത്തകര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ പങ്കെടുത്തു. തിരുവനന്ത പുരം സത്യസായി ബാബ ഫൗണ്ടേഷന്‍ രണ്ട് ഡയാലിസിസ് മെഷീനുകള്‍ യൂണിറ്റി ലേക്ക് നല്‍കാമെന്നേറ്റതായി രമേശ് ചെന്നിത്തല അറിയിച്ചു. നഗരസഭാ ഫണ്ടുയോഗിച്ച് ഒരു മെഷീന്‍കൂടി വാങ്ങുമെന്ന് നഗരസഭാചെയര്‍മാനും അറിയിച്ചു. നിലവില്‍ 11 മെഷീനുകളാണ് യൂണിറ്റിലുള്ളത്.