അലനല്ലൂര്‍:പഞ്ചായത്തിലെ നല്ലൂര്‍പ്പുള്ളി മോഴിമുറ്റം കുടിവെള്ള പദ്ധതിക്ക് സമീപം അഴുക്കുചാലും പാലവും നിര്‍മിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തികള്‍ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഷൗക്കത്ത് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. മുസ്തഫ, പി.എം.മധു മാസ്റ്റര്‍, പൊതുപ്രവര്‍ത്തകരായ സി.പി.അനില്‍കുമാര്‍, മാധവന് ആല്പാറ, പി.രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.