മണ്ണാര്‍ക്കാട് : ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആഹ്വാനവും, രാജ്യത്തെ വിവിധയിടങ്ങളിലായി നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി വിസ്ഡം സ്റ്റുഡന്റ്‌സ് പാലക്കാട് ജില്ല പ്രോഫ്കോണ്‍ നേതൃസംഗമം സമാപിച്ചു. രാജ്യത്ത് സി.എ.എ. വിരുദ്ധ സമരങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ വ്യാജ രാജ്യദ്രോഹ കുറ്റം ചുമത്തി വേട്ടയാടുന്നത് മതേതരത്വ സമൂ ഹം അതീവ ഗൗരവമായി കാണണമെന്ന് പ്രോഫ്കോണ്‍ നേതൃസംഗമം അഭിപ്രായപ്പെട്ടു. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സമ രം ചെയ്യാന്‍ ഇന്ത്യന്‍ ജനതക്ക് അവകാശമുണ്ടെന്നിരിക്കെ വിയോജി ക്കുന്നവരെ അധികാരമുപയോഗിച്ചു നിശ്ശബ്ദരാക്കാനുള്ള ശ്രമം ഭരണ കൂടം നിര്‍ത്തലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.മാര്‍ച്ച് 13 മുതല്‍ 15 വരെ കരുനാഗപ്പള്ളി വെച്ച് നടക്കുന്ന ഇരുപത്തി നാലാമത് പ്രോഫ്കോണിന്റെ ഭാഗമായി നടന്ന സംഗമം വിസ്ഡം സ്റ്റുഡന്റ്‌സ് പാലക്കാട് ജില്ല സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി സുല്‍ഫീക്കര്‍ അധ്യക്ഷത വഹി ച്ചു. ഇന്ത്യന്‍ ഭരണഘടനയെ വികലമാക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ക്രിയാത്മകമായ ഇടപെടല്‍ ആശാവഹമാണ്. വൈവിധ്യങ്ങളിലെ ഏകതയെന്ന ഇന്ത്യന്‍ പൈതൃകത്തെ കാത്ത് സൂക്ഷിക്കാന്‍ ആര്‍ജവം കാണിച്ചത് ഇന്ത്യന്‍ വിദ്യാര്‍ത്ഥിത്വത്തിന്റെ ചരിത്രബോധമാണെ്. അവരെ നിശബ്ദരാക്കാക്കാനുള്ള ഭരണകൂട ശ്രമം അപലപനീയമാണ്. രാജ്യദ്രോഹ കുറ്റം ചുമത്തി സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഭീരുത്വ മാണ്. വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കുന്ന ഭരണകൂട നില പാടിനെതിരെ പക്വമായി വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കണമെന്നും സംഗമം കൂട്ടിച്ചേര്‍ത്തു. അര്‍ഷദ് സ്വലാഹി കല്ലടിക്കോട്, എന്‍.എം. ഇര്‍ഷാദ് അസ്ലം, സാജിദ് പുതുനഗരം, ടി.കെ ഷഹീര്‍ അല്‍ ഹികമി, കെ.പി ഷാനിബ് കാര, അബ്ബാസ് നജാത്തി, ആദില്‍ വാഴമ്പുറം, ആഷി ഫ് പറളി, ഹസീബ് പാലക്കാട്, നൂര്‍ മുഹമ്മദ് ആലത്തൂര്‍, ഷാഫി അല്‍ ഹികമി, റാഫിദ് കൊടക്കാട്ട്, അല്‍ ഹാഫിള് ഷഹദാദ് ചതുരാല, സഫീ ര്‍ അരിയൂര്‍, ജാഫര്‍ ഒറ്റപ്പാലം, സനീര്‍ മണലടി, അദീബ് കല്ലടിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.