മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ കല്ലാംകുഴി ഭാഗത്തുള്ള ഒഴിഞ്ഞ വീട്ടില്‍നിന്നും 14അംഗ ചീട്ടുകളി സംഘത്തെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. കാഞ്ഞിരപ്പുഴ ഭാഗത്ത് വലിയ രീതിയില്‍ ചീട്ടുകളി നടക്കുന്നതായി ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം മണ്ണാര്‍ക്കാട് ഡിവൈഎസ്പി ടി.എസ്. സിനോജിന്റെ നിര്‍ദേശത്തില്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും രണ്ട് ലക്ഷത്തി എഴുപതിനായിരത്തി നൂറ്റിയെണ്‍പത് രൂപയും നിരവധി മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. എ.എസ്.ഐ. ശ്യാംകുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ അഷ്‌റഫ്, വിനോദ്കുമാര്‍, മുബാറക് അലി, ഷഫീഖ് എന്നിവര്‍ പൊലിസ് സംഘത്തിലുണ്ടായിരുന്നു.
