പാലക്കാട് : വയനാട്ടില്‍ വനപാലകര്‍ക്ക് നേരെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതി ഷേധിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ ഒലവക്കോട് പ്രതിഷേ ധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. മുന്‍ സം സ്ഥാന സെക്രട്ടറി നിതീഷ് ഭരതന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ജിതിന്‍ മോന്‍ അധ്യക്ഷനായി. സംസ്ഥാന കൗണ്‍സിലര്‍മാരായ വി.ഉണ്ണികൃഷ്ണന്‍, അന്‍ സാര്‍, അന്‍സീറ, നെന്‍മാറ മേഖല പ്രസിഡന്റ് യു.സുരേഷ് ബാബു, പാലക്കാട് മേഖല സെക്രട്ടറി അഖില്‍, ജില്ലാ കൗണ്‍സിലര്‍ വി.ശിവശങ്കരന്‍, ജില്ലാ സെക്രട്ടറി വി.എം. ഷാനവാസ്, പാലക്കാട് മേഖല ട്രഷറര്‍ വി.വിനിത തുടങ്ങിയവര്‍ സംസാരിച്ചു. ചൊവ്വാഴ്ച പ്രതിഷേധ ദിനാചരണവും നടന്നു. ജീവനക്കാര്‍ കറുത്ത് ബാഡ്ജ് ധരിച്ചാണ് ജോലിക്ക് ഹാജരായത്.
