ഹൈദരാബാദ്: വിവാഹത്തിന് മുമ്പ് ചിരി മനോഹരമാക്കാന്‍ നടത്തിയ ശസ്ത്രക്രിയ യ്ക്കിടെ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മിനാരായണ വിഞ്ജമാണ് (28) ആണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. ഹൈദരാബാദിലെ ഒരു ക്ലിനി ക്കില്‍ ഫെബ്രുവരി 16നായിരുന്നു സംഭവം. ശസ്ത്രക്രിയക്കായി നല്‍കിയ അനസ്തീഷ്യ യുടെ ഡോസ് കൂടിയതാണ് മരണത്തിന് കാരണമെന്ന ആരോപണവുമായി ലക്ഷ്മിനാരാ യണയുടെ പിതാവ് രാമലു വിഞ്ജം രംഗത്തെത്തി. ശസ്ത്രക്രിയക്കിടെ മകന്‍ ബോധ രഹിതനായിരുന്നുവെന്ന് രാമലു വിഞ്ജം പറയുന്നു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റ ണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ ജീവനക്കാര്‍ വിളിച്ചു. വേറൊരു ആശുപത്രി യിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊ രു ശസ്ത്രക്രിയ നടത്തുന്ന കാര്യം ലക്ഷ്മിനാരായണ വീട്ടുകാരെ അറിയിച്ചില്ലെന്നാണ് വിവരം. ആശുപത്രിക്കെതിരെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യ ങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് നടന്നത് എന്താണെന്നു വ്യക്തത വരുത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആശുപത്രി രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോ ധിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
NEWS COPIED FROM MALAYALA MANORAMA

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!