മണ്ണാര്‍ക്കാട് : കാഴ്ചയുടെ തെളിഞ്ഞ ലോകത്തേക്ക് കണ്‍തുറക്കാന്‍ അവസരമൊരുക്കി മദര്‍കെയര്‍ ഹോസ്പിറ്റലില്‍ സൗജന്യ നേത്രപരിശോധന തുടരുന്നു. നേത്രരോഗ ചികിത്സ രംഗത്ത് അത്യാധുനിക സൗകര്യങ്ങളും ഏറ്റവും മികച്ച സേവനങ്ങളും കാഴ്ചവെക്കുന്ന മദര്‍കെയര്‍ ഹോസ്പിറ്റലിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ സേവനം. ഫെബ്രുവരി 15 മുതല്‍ ഒരു മാസത്തേക്ക് തിങ്കള്‍, ബുധന്‍, വെള്ളി, ശനി എന്നീ ദിവസ ങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് സൗജന്യ നേത്രപരിശോധ ന ഉണ്ടാവുക. പ്രമുഖ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റുമാരായ ഡോ.മാത്യു.കെ. ജോണ്‍ സന്‍, ഡോ.കീര്‍ത്തന സഖറിയ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കു ന്നത്. കാഴ്ച പരിശോധന , ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, തിമിര നിര്‍ണയം, പ്രമേഹ നേത്രരോഗ നിര്‍ണയം, ഗ്ലോക്കോമ സ്‌ക്രീനിംഗ്, തിമിര ശസ്ത്രക്രിയക്ക് മുന്നോടിയായിട്ടുള്ള സ്‌കാ നിംഗും, മറ്റു പരിശോധനകളും സൗജന്യമാണ്. പ്രമുഖ കമ്പനികളുടെ ഫ്രെയ്മുകളും ലെന്‍സുകളും മിതമായ നിരക്കില്‍ ലഭിക്കും. ബുക്കിംഗിന്: 81388 5011704924 22 77 00