ഒറ്റപ്പാലം: കഴുത്തിലിട്ടിരുന്ന ഷാള്‍ ഗ്രൈന്‍ഡറിലെ ചിരവയില്‍ കുരുങ്ങി യുവതി മരിച്ചു. മീറ്റ്ന വിജയമന്ദിരത്തില്‍ രജിത (40) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ യുവതിയും ഭര്‍ത്താവ് വിജയരാഘവനും ചേര്‍ന്ന് നടത്തുന്ന ഒറ്റപ്പാലം മീറ്റ്നയിലെ ഹോട്ടലില്‍ വെച്ചാണ് സംഭവം. ഭക്ഷണത്തിനായി തേങ്ങ ചിരവുമ്പോള്‍ കഴുത്തിലു ണ്ടായിരുന്ന ഷാള്‍ ഗ്രൈന്ഡറില്ക്കുടങ്ങി മുറുകുകയായിരുന്നു. ഇതോടെ ഷാള്‍ കഴുത്തിലും മുറുകി. ഈ സമയം വിജയരാഘവന് പുറത്ത് പാത്രം കഴുകുകയായിരുന്നു. അകത്തുചെന്ന് നോക്കിയപ്പോഴാണ് ഷാള്‍ കഴുത്തില്‍ മുറുകിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. മക്കള്‍: അഞ്ജു, മഞ്ചു.