മണ്ണാര്‍ക്കാട്: പൊതുസ്ഥലത്തുവെച്ച് വീട്ടമ്മയെ കയറിപ്പിടിച്ച് മാനഹാനി വരുത്തിയെ ന്ന കേസിലെ പ്രതിയ്ക്ക് ആറുമാസം തടവും 20,000രൂപ പിഴയടയ്ക്കാനും കോടതി വി ധിച്ചു. കോതകുര്‍ശ്ശി പനമണ്ണ ഷാഫി മന്‍സിലില്‍ ഷാഫി (30) യെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നുമാസത്തെ അധികതടവിനും പിഴ തുകയില്‍നിന്നും 10,000 രൂപ വീട്ടമ്മയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 2015 ഡംസബര്‍ അഞ്ചിനാണ് കേസി നാസ്പദമായ സംഭവം. ചെര്‍പ്പുളശ്ശേരി തൃക്കടീരി സ്വദേശിനിയായ യുവതി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഇയാള്‍ സ്ത്രീയുടെ കൈയില്‍ബലമായി പിടിച്ച്നിര്‍ത്തി ലൈംഗിക ഉദ്ദേശത്തോടെ ഇവരുടെ ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നുവെന്നാ ണ് കേസ്. ചെര്‍പ്പുളശ്ശേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈ.എസ്. പിമാരായ ആര്‍. സുനീഷ് കുമാര്‍, എന്‍. മുരളീധരന്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സുനില്‍കുമാറും അന്വേഷണ ത്തില്‍ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജയന്‍ ഹാജരായി.