മണ്ണാര്‍ക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് സുതാ ര്യമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഓംബുഡ്സ്മാന്‍ ഡോ. ബാബുവിന്റെ നേതൃത്വത്തി ല്‍ കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ സിറ്റിങ് നടത്തി. തൊഴിലുറപ്പില്‍ നിര്‍മിച്ചതും നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതുമായ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശിച്ചു. പഞ്ചായ ത്തിലെ അഞ്ചാം വാര്‍ഡ് പൂളച്ചിറയില്‍ കുന്തിപ്പുഴയില്‍ നിര്‍മിക്കുന്ന താല്‍ക്കാലിക തടയണ, മൂന്നാം വാര്‍ഡില്‍ പുല്ലൂന്നി ഭാഗത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കുളം, 18-ാം വാര്‍ഡില്‍ മുണ്ടേക്കാട് കോളനിയിലെ ഐ.എ.വൈ വീട്, 17-ാം വാര്‍ഡില്‍ കുന്നത്തുള്ളിയില്‍ സ്വകാര്യ വ്യക്തിക്ക് അനുവദിച്ച ആട്ടിന്‍കൂട് എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി. മനോജ്, പഞ്ചായത്ത് സെക്രട്ടറി വി. ബിന്ദു, അസി. സെക്രട്ടറി ശിവപ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാട ത്ത്, വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരംസമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, പി.എം നൗഫല്‍ തങ്ങള്‍, ഇന്ദിര മഠത്തുംപള്ളി, വി.ഇ.ഒ യാസര്‍ അറാഫത്ത്, മറ്റു പഞ്ചായത്തംഗങ്ങള്‍, തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് എഞ്ചിനീയര്‍ സമീന നജ്വ, പഞ്ചായത്ത് എ.ഇ മുഹമ്മദലി ജൗഫര്‍.എം.കെ, മറ്റു ജീവനക്കാര്‍ എന്നിവരും സംഘ ത്തിലുണ്ടായിരുന്നു. ഉച്ചക്കുശേഷം പഞ്ചായത്തില്‍ പൊതുജനങ്ങള്‍ക്കായി സിറ്റിങ് നടത്തി.